വർണക്കൂടാരം സമർപ്പിച്ചു

Thursday 10 April 2025 12:02 AM IST
'

കൊയിലാണ്ടി: നടേരി മരുതൂർ ഗവ.എൽ.പി സ്കൂളിൽ നിർമ്മിച്ച വർണ്ണക്കൂടാരം വനം മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണ്ണക്കൂടാരം നിർമ്മിച്ചത്. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.സത്യൻ, ഡോ. അബ്ദുൾ ഹക്കീം, സ്ഥിരംസമിതി അദ്ധ്യക്ഷരായ നിജില പറവക്കൊടി, കെ.എ. ഇന്ദിര, കൗൺസിലർമാരായ എം. പ്രമോദ്, ആർ.കെ.കുമാരൻ, പി.ജമാൽ എൻ.എസ്. വിഷ്ണു, ഫാസിൽ, പ്രധാനാദ്ധ്യാപിക ടി.നഫീസ, എ.ഇ.ഒ. എം.കെ. മഞ്ജു, ബി.പി.സി. എം.മധുസൂദനൻ, പി.ടി.എ പ്രസിഡന്റ് കെ.എൽ.പത്മേഷ് എന്നിവർ പ്രസംഗിച്ചു.