അഖിലേന്ത്യാ വോളി ഒരുക്കങ്ങളായി

Thursday 10 April 2025 12:21 AM IST
വോളിബോൾ

നാദാപുരം: ഓക്സ്ഫോർഡ് മാർഷൽ ആർട്സ് സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് 11ന് നാദാപുരത്ത് ആരംഭിക്കും. 18വരെ നീളുന്ന മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ആർമി, കേരള പൊലീസ്, കെ.എസ്.ഇ.ബി, ഇന്ത്യൻ കസ്റ്റംസ്, ഇൻകം ടാക്സ് ചെന്നൈ, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നീ ടീമുകൾ മത്സരിക്കും. നാദാപുരം ടൗണിനു സമീപം സജ്ജീകരിച്ച ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 5000 പേർക്ക് ഇരിക്കാവുന്ന വിപുലമായ ഗാലറി ഒരുക്കിയിട്ടുണ്ടെന്ന് ഹാരിസ് ചേനത്ത്, സിറാജ് ചേനത്ത്, നാസർ കളത്തിൽ, നാസർ ഇ.കെ, ലത്തീഫ് പുതിയോട്ടിൽ, ഫൈസൽ സി.എം, കുഞ്ഞമ്മദ് എ.വി, ഇസ്മായിൽ കുണ്ടാഞ്ചേരി, സിദ്ധീഖ് തങ്ങൾ, ഷറഫുദ്ദീൻ ചാത്തോത്ത് , മഅറൂഫ് എം.കെ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.