ബ്ലോക് തല കിസാൻമേള
Thursday 10 April 2025 12:15 AM IST
തൃക്കരിപ്പൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, ഭാരതീയ പ്രകൃതി കൃഷി പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല കിസാൻ മേള സംഘടിപ്പിച്ചു. സി.എച്ച് മുഹമ്മദ് കോയ ടൗൺ ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ അദ്ധ്യക്ഷത വഹിച്ചു. ജൈവ ഉത്പന്നങ്ങളുടെ വിതരണ ഉദ്ഘാടനം കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.എൻ. ജ്യോതി കുമാരി നിർവ്വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനില മാത്യു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ ലക്ഷ്മി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം. സുമേഷ്, വി.വി. സുനിത, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം ആനന്ദവല്ലി, ചെയർപേഴ്സൻ എം. സൗദ സംസാരിച്ചു.