ചമ്പക്കര കനാൽ റോഡ് ഉദ്ഘാടനം

Wednesday 09 April 2025 8:26 PM IST

മരട്: എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 69 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ചമ്പക്കര കനാൽ റോഡിന്റെയും കൈവരിയുടെയും നടപ്പാതയുടെയും ഉദ്ഘാടനം കെ. ബാബു എം.എൽ.എ. നിർവഹിച്ചു. ചമ്പക്കര കനാൽ റോഡിൽ കൈവരിയില്ലാതിരുന്നതിനാൽ നിരവധിയായ അപകടങ്ങളാണുണ്ടായിട്ടുള്ളത്. ആളുകൾക്ക് നടക്കുവാനും വൈകിട്ട് ഒരുമിച്ച് ചേരുവാനുമൊക്കെ സാധിക്കുന്ന രീതിയിലാണ് കൈവരിയും റോഡും നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, കൗൺസിലർമാരായ റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ, രേണുക ശിവദാസ്, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മോളി ഡെന്നി, സിബി സേവ്യർ എന്നിവർ സംസാരിച്ചു.