ഉല്ലാസ് പദ്ധതി: സാമൂഹ്യ സാക്ഷരത ക്ലാസ് നൽകും

Thursday 10 April 2025 12:02 AM IST
ഉല്ലാസ് പദ്ധതി

കോഴിക്കോട്: സംസ്ഥാന സാക്ഷരത മിഷൻ തെരഞ്ഞെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സാമൂഹ്യ സാക്ഷരത ക്ലാസുകൾ നൽകും. ആദ്യഘട്ടത്തിൽ സാമ്പത്തിക, നിയമ സാക്ഷരത, ലഹരി നിർമാർജ്ജനം തുടങ്ങിയ മേഖലകളിൽ സാക്ഷരതാ മിഷനിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തുന്ന തുല്യത പഠിതാക്കൾക്ക് പരിശീലനം നൽകും. തുടർന്ന് ഇൻസ്ട്രക്ടർമാരായി സന്നദ്ധ സേവനം ചെയ്യുന്ന തുല്യത പഠിതാക്കളിലൂടെ സാക്ഷരതാ പഠിതാക്കൾക്ക് ആവശ്യമായ ക്ലാസുകൾ നൽകും. യോഗത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന, ജില്ലാ കോ ഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, പൃഥ്വിരാജ് മൊടക്കല്ലൂർ, വി. ഷംസുദ്ദീൻ, പി.പി. സാബിറ തുടങ്ങിയവർ പങ്കെടുത്തു.