ഹിന്ദി ഭാഷയിൽ തോൽവി: അന്വേഷണം നടത്തണം

Thursday 10 April 2025 12:06 AM IST

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും ഹിന്ദി വിഷയത്തിൽ തോറ്റതിന്റെ കാരണം വകുപ്പുതലത്തിൽ സർക്കാർ അന്വേഷിക്കണമെന്ന് ഹിന്ദി അദ്ധ്യാപക് മഞ്ച് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഒന്നാം ക്ലാസ് മുതൽ മറ്റുവിഷയങ്ങൾക്ക് അഞ്ച് പീരീഡ് ഉള്ളപ്പോൾ അഞ്ചാം ക്ലാസിൽ തുടങ്ങുന്ന ഹിന്ദിഭാഷ പഠിപ്പിക്കാൻ രണ്ട് പീരീഡ് മാത്രമാണുള്ളത്. ഇത് പരിഹരിക്കണം. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് വി.ജോസ്, ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ, ട്രഷറർ വിനോദ് കുരുവമ്പലം, വർക്കിംഗ് പ്രസിഡന്റുമാരായ അബിലാഷ്,അബ്ദുൾ അസീസ്, ആക്ടിംഗ് സെക്രട്ടറി ഷൈനി എന്നിവർ സംസാരിച്ചു.