മേഖലാ അവലോകനയോഗ മാർഗനിർദ്ദേശം പുറത്തിറക്കി
Thursday 10 April 2025 12:40 AM IST
തിരുവനന്തപുരം:നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മേയിൽ നടത്തുന്ന മേഖലാ അവലോകനയോഗത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മേയ് 8,15,26,29 തീയതികളിലാണ് യോഗങ്ങൾ നടത്തുക.മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ് പരിശോധിക്കുക.2023ൽ നടത്തിയ യോഗത്തിൽ പ്രഖ്യാപിച്ചിട്ട് ഇനിയും പൂർത്തിയാക്കാത്ത പദ്ധതികൾ,2024ലെ യോഗത്തിൽ എം.എൽ.എ.മാർ ഉന്നയിച്ച പദ്ധതികൾ,ജില്ലയുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് ലഭിക്കേണ്ട സവിശേഷമായ പദ്ധതികൾ എന്നിവയാണ് പരിഗണിക്കുക.ഇതിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് അതത് ജില്ലാകളക്ടർമാർ തയ്യാറാക്കണം.