തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025–26 ബജറ്റിന് അംഗീകാരം നൽകി

Thursday 10 April 2025 12:58 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025–26 സാമ്പത്തിക വർഷത്തെ 1454 കോടി വരവും 1448 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് അംഗീകാരം നൽകി. 6കോടിയാണ് നീക്കിയിരിപ്പ്. ശബരിമല വികസനപ്രവർത്തനങ്ങൾക്കായി 25കോടി മാറ്റിവച്ചു. നന്ദൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്ലാറ്റിനം ജൂബിലി മന്ദിരത്തിനായി 5കോടി വകയിരുത്തി. അരവണ കണ്ടയ്നർ ഫാക്ടറിക്കായി 3.5കോടിയും വാരാണസി സത്രത്തിന്റെ പുനരുദ്ധാരണത്തിന് രണ്ടു കോടിയും മാറ്റിവച്ചു. മെഡിക്കൽ ഇൻഷുറൻസിനും ചികിത്സാ സഹായത്തിനുമായി ഒരു കോടി വകയിരുത്തിയിട്ടുണ്ട്. ഭക്തർക്ക് സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതികൾക്കാണ് ബഡ്ജറ്റിൽ കൂടുതൽ പ്രാധാന്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

പ്രധാന വകയിരുത്തലുകൾ
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മാസ്റ്റർ പ്ലാൻ – ഒരു കോടി
ദേവസ്വം ബോർഡിന്റെ തരിശുഭൂമിയിൽ തെങ്ങുകൃഷി– ഒരു കോടി
ദേവസ്വങ്ങളിൽ സോളാർ പദ്ധതി – 50 ലക്ഷം
ദേവഹരിതം പദ്ധതി – 25 ലക്ഷം
ക്ഷേത്രകലാപീഠങ്ങളുടെ വികസനം,​ ചരിത്രമ്യൂസിയം നിർമ്മാണം – ഒരു കോടി
ദേവസ്വം ബോർഡ് കമ്പ്യൂട്ടർവത്കരണം– 10.97 കോടി