യു.ഡി.എഫ് പ്രതിഷേധം
Thursday 10 April 2025 12:20 AM IST
കലഞ്ഞൂർ: തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് വികസന മുരടിപ്പ് സൃഷ്ടിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് കലഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ജില്ലാ കൺവീനർ എ.ഷംസുദീൻ മുഖ്യ പ്രഭാഷണം നടത്തി. കലഞ്ഞൂർ പഞ്ചായത്ത് ചെയർമാൻ കലഞ്ഞൂർ സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു. ഡി.ഭാനദേവൻ, മാത്യു ചെറിയാൻ, ദീനമ്മ റോയി, സന്തോഷ്കുമാർ, അബ്ദുൾ മുത്തലിഫ്, അനീഷ് ഗോപിനാഥ്, ദിലീപ് അതിരുങ്കൽ, കലഞ്ഞൂർ പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.