കോഴഞ്ചേരി മികച്ച ഹരിത ഗ്രാമപഞ്ചായത്ത്
Thursday 10 April 2025 12:21 AM IST
കോഴഞ്ചേരി : നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങളുള്ള ഗ്രാമപഞ്ചായത്തായി കോഴഞ്ചേരിയെ തിരഞ്ഞെടുത്തു. ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി അടൂർ കണ്ണങ്കോട് പള്ളി ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് അവാർഡ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മേരികുട്ടി, വികസന സ്ഥിരംസമിതി അംഗം ബിജോ പി.മാത്യു , ജനപ്രതിനിധികളായ ബിജിലി പി.ഈശോ, സുനിത ഫിലിപ്പ് , ഗീതു മുരളി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.മനോജ് എന്നിവർ പങ്കെടുത്തു.