കോടതി നടപടികൾ ബഹിഷ്കരിച്ചു
Thursday 10 April 2025 12:21 AM IST
അടൂർ: കോടതി ഫീസ് വർദ്ധനവിനെതിരെ അടൂർ കോർട്ട് സെന്ററിലെ മുഴുവൻ കോടതികളും അഭിഭാഷകർ ബഹിഷ്കരിച്ചു. പ്രകടനവും പ്രതിഷേധ യോഗവും നടന്നു. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് മണ്ണടി മോഹൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി എസ് വിജയൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് എം.പ്രിജി, അഭിഭാഷകരായ സി.പ്രകാശ്, മണ്ണടി രാജു, ബിജു വർഗീസ്, എ.താജുദ്ദീൻ, ജലജമ്മ പി.എസ്, ആർ.വിജയകുമാർ, ജി.പ്രവീൺ എന്നിവർ സംസാരിച്ചു.