ആറന്മുളയിൽ കൂടിയെഴുന്നെള്ളത്ത്

Thursday 10 April 2025 12:23 AM IST

ആറന്മുള : പുന്നംതോട്ടം ദുർഗ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ കൂടിയെഴുന്നള്ളിപ്പ് ഇന്ന് നടക്കും. മീനമാസത്തിലെ ഉത്രം നാളിലാണ് പുന്നംതോട്ടത്തമ്മ ആങ്ങളയായ ആറന്മുളയപ്പനെ കാണാൻ എത്തുന്നത്. ദേവിയെത്തുന്നത് അറിഞ്ഞ് ഭഗവാൻ സ്വീകരിക്കാനായി ഗരുഡവാഹനത്തിൽ എഴുന്നെള്ളും. അത്താഴപൂജയ്ക്ക് ശേഷം അത്താഴശ്രീബലി എഴുന്നെള്ളിച്ച് ഒന്നാം വലത്തിന് ശേഷം കിഴക്കേ ഗോപുരത്തിൽ ഭഗവാൻ ദേവിയെ സ്വീകരിക്കാന്‍ കാത്തുനിന്ന് സ്വീകരി​ക്കും. കൂടിയെന്നള്ളിപ്പിന് ശേഷം ക്ഷേത്രക്കടവിൽ ദേവിയുടെ ആറാട്ടു നടക്കും. അന്നദാനം, നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരിക്കും.