ഡെങ്കിപ്പനി പ്രതിരോധം
Thursday 10 April 2025 12:25 AM IST
ചിറ്റാർ: ഗ്രാമപഞ്ചായത്തിന്റെയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധത്തിനായി വീടുകളിൽ പരിശോധന ആരംഭിച്ചു. റബ്ബർ ചിരട്ടകൾ പാൽ എടുത്ത ശേഷം കമഴ്ത്തി സൂക്ഷിക്കുക, ശേഖരിച്ച് വയ്ക്കുന്ന ജലത്തിൽ കൊതുക് പെരുകാതെ മൂടി സൂക്ഷിക്കുകയും ആഴ്ച്‌ചയിൽ ഒരിക്കൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കുകയും ചെയ്യുക, ഫ്രിഡ്‌ജ്, എയർകൂളർ, ജലസംഭരണികൾ, ടാങ്കുകൾ, കന്നാസുകൾ, കിണറുകൾ, ഫ്ളവർ വേസുകൾ എന്നിവ പരിശോധിച്ച് കൂത്താടി ഇല്ല എന്ന് ഉറപ്പാക്കുക, വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള മുട്ടത്തോട്, കളിപ്പാട്ടങ്ങൾ, ചിരട്ടകൾ, കരിക്കിൻ തൊണ്ട് മുതലായവ നീക്കം ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ചു.