ഹരിത മുകുടം
Thursday 10 April 2025 12:27 AM IST
റാന്നി : മാലിന്യ മുക്ത കേരളം ജനകീയ ക്യാമ്പയിനിൽ റാന്നി ബ്ലോക്കിലെ മികച്ച വിദ്യാലയമായി പഴവങ്ങാടി ഗവൺമെൻറ് യു പി എസ് തിരഞ്ഞെടുക്കപ്പെട്ടു. ശുചിത്വ കേരളം ബ്ലോക്ക്തല വിജയിക്കുള്ള അവാർഡ് പ്രസിഡന്റ് റൂബി കോശിയിൽ നിന്ന് അദ്ധ്യാപകർ ഏറ്റുവാങ്ങി. സ്കൂളും വീടുകളും മാലിന്യമുക്തമാക്കാൻ ഒട്ടേറെ പ്രവർത്തന പദ്ധതികൾ സ്കൂളിൽ നടപ്പാക്കി വന്നിരുന്നു. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളെ പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും മൂല്യവർദ്ധിത വസ്തുക്കളുമാക്കിയ 'ലൗ പ്ലാസ്റ്റിക് ' എന്ന പ്രവർത്തനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ പ്രവർത്തനങ്ങൾക്ക് സമഗ്ര ശിക്ഷ കേരളയുടെ പുരസ്കാരം കരസ്ഥമാക്കിയിരുന്നു.