അച്ചൻകോവിൽ ആറ്റിൽ കടുവ ചത്തനിലയിൽ

Thursday 10 April 2025 12:29 AM IST

കോന്നി: അച്ചൻകോവിൽ ആറ്റിലെ മണൽത്തിട്ടയിൽ ഒരുവയസുള്ള ആൺകടുവയെ ചത്തനിലയിൽ കണ്ടെത്തി. കോന്നി ഫോറസ്റ്റ് റേഞ്ചിലെ കല്ലേലിക്ക് സമീപം ഇന്നലെ പുലർച്ചെയാണ് ജഡം കണ്ടത്. ആറ്റിൽ കാക്കകൾ കൂട്ടമായി പറക്കുന്നത് കണ്ട് പ്രദേശവാസി പരിശോധിച്ചപ്പോഴാണ് ജഡം കണ്ടത്. നാല് ദിവസത്തെ പഴക്കമുണ്ട്. ആറ്റിലൂടെ ഒലിച്ചുവന്ന് മൺതിട്ടയിൽ തങ്ങിനിൽക്കുകയായിരുന്നു. വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. സിബി, മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ ഡോ. ആനന്ദ് ആർ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ജഡം കത്തിച്ചു. സതേൺ സർക്കിൾ സി.സി .എഫ് ഡോ.കമലഹാർ, കോന്നി ഡി.എഫ്. ഒ ആയുഷ് കുമാർ കോറി, കോന്നി റേഞ്ച് ഓഫീസർ ടി.അജികുമാർ, നടുവത്തുമൂഴി റേഞ്ച്‌ ഓഫീസർ അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.