ഉത്തരക്കടലാസ് കളഞ്ഞ,​ പ്രത്യേക പരീക്ഷയിൽ 100 % വിജയം

Thursday 10 April 2025 12:36 AM IST

തിരുവനന്തപുരം: ഉത്തരക്കടലാസുകൾ അദ്ധ്യാപകന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടതിനെത്തുടർന്ന് നടത്തിയ എം.ബി.എ മൂന്നാം സെമസ്റ്ററിന്റെ പ്രോജക്ട് ഫിനാൻസ് പേപ്പറിന്റെ പ്രത്യേക പരീക്ഷയിൽ 100ശതമാനം വിജയം. പരീക്ഷയെഴുതിയ 65പേരും വിജയിച്ചു. 2024 മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 831 വിദ്യാർത്ഥികളുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്. 828 പേരാണ് ആകെ പരീക്ഷയെഴുതിയത്. 663 പേർ (80.07%) വിജയിച്ചു. മുൻപരീക്ഷയേക്കാൾ പ്രത്യേക പരീക്ഷയുടെ ചോദ്യങ്ങൾ കടുപ്പമായിരുന്നെന്നാണ് വിദ്യാർത്ഥികൾ പറഞ്ഞിരുന്നത്. ഇനി പരീക്ഷയെഴുതാനുള്ള ആറു പേർക്കായി 22ന് വീണ്ടും പരീക്ഷ നടത്തും.

ത​ത്സ​മ​യ​ ​കാ​ർ​ട്ടൂ​ൺ​ ​ര​ചന

തി​രു​വ​ന​ന്ത​പു​രം​:​ല​ഹ​രി​ ​ഉ​പ​യോ​ഗ​ത്തി​നെ​തി​രേ​ ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​പ്ര​താ​പ​ൻ​ ​പു​ളി​മാ​ത്തി​ന്റെ​യും​ ​കോ​ത​മം​ഗ​ലം​ ​പു​തു​പ്പാ​ടി​ ​യ​ൽ​ദോ​ ​മാ​ർ​ ​ബ​സേ​ലി​യോ​സ് ​കോ​ളേ​ജി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​ത​ത്സ​മ​യ​ ​കാ​ർ​ട്ടൂ​ൺ​ ​ര​ച​ന​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​വൈ​റ്റി​ല​ ​മൊ​ബി​ലി​റ്റി​ ​ഹ​ബി​ൽ​ ​ന​ട​ക്കും.​ ​വൈ​റ്റി​ല​ ​കൗ​ൺ​സി​ല​ർ​ ​സു​നി​ത​ ​ഡി​ക്സ​ൺ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ​ ​ഷൈ​ല​ജ​ ​പു​ഞ്ച​ക്ക​രി,​ബൈ​ജു.​സി.​ആ​ചാ​ര്യ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.

ശി​വ​ഗി​രി​ ​മ​ഠ​ത്തിൽ പ​ഠ​ന​ക്യാ​മ്പ് ​തു​ട​രു​ന്നു

ശി​വ​ഗി​രി​:​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള​ ​അ​വ​ധി​ക്കാ​ല​ ​പ​ഠ​ന​ക്യാ​മ്പ് ​തു​ട​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ദൈ​വ​ദ​ശ​ക​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​എ​റ​ണാ​കു​ളം​ ​ശ​ങ്ക​രാ​ന​ന്ദാ​ശ്ര​മം​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശി​വ​സ്വ​രൂ​പാ​ന​ന്ദ​ ​ക്ലാ​സ് ​ന​യി​ച്ചു.​ ​ഒ​രു​ ​നേ​ര​ത്തെ​ ​ഭ​ക്ഷ​ണം​ ​ഇ​ല്ലാ​ത്ത​വ​രു​ണ്ടെ​ന്ന് ​അ​റി​യു​ന്ന​വ​ർ​ക്ക് ​ഭ​ക്ഷ​ണം​ ​പാ​ഴാ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​അ​ന്നം​ ​ഈ​ശ്വ​ര​ൻ​ ​ആ​ണെ​ന്ന് ​ക​രു​ത​ണ​മെ​ന്നും​ ​സ്വാ​മി​ ​ശി​വ​സ്വ​രൂ​പാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​ക​ട​ലി​ലെ​ ​ശ​ക്ത​വും​ ​ശാ​ന്ത​വു​മാ​യ​ ​തി​ര​മാ​ല​ക​ളി​ൽ​ ​കാ​ണാ​നാ​വു​ക​ ​ജ​ലം​ ​മാ​ത്ര​മാ​ണ്.​ ​എ​ല്ലാ​ ​സൃ​ഷ്ടി​ക​ളു​ടെ​യും​ ​അ​ധി​പ​ൻ​ ​ഈ​ശ്വ​ര​ൻ​ ​ത​ന്നെ​യെ​ന്ന് ​തി​രി​ച്ച​റി​യ​ണം.​ ​അ​ഹ​ങ്കാ​രം​ ​ഇ​ല്ലാ​ത്ത​താ​ക​ണം​ ​ജീ​വി​ത​മെ​ന്നും​ ​സ്വാ​മി​ ​ഉ​പ​ദേ​ശി​ച്ചു.​ ​പ്രാ​ർ​ത്ഥ​നാ​ ​പ​രി​ശീ​ല​ന​ത്തി​നും,​ ​ഇ​തി​ഹാ​സ​ ​പു​രാ​ണ​ങ്ങ​ളെ​യും​ ​ആ​ത്മീ​യ​ ​ആ​ചാ​ര്യ​ന്മാ​രെ​യും​ ​ഗു​രു​ദേ​വ​ ​ശി​ഷ്യ​രെ​യും​ ​കു​റി​ച്ച് ​അ​റി​യാ​നും​ ​അ​വ​സ​ര​മു​ണ്ട്.​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​മു​ൻ​ ​അം​ഗം​ ​മ​ങ്ങാ​ട് ​ബാ​ല​ച​ന്ദ്ര​നും​ ​ക്ലാ​സെ​ടു​ത്തു.​ ​പ​ഠി​താ​ക്ക​ളു​ടെ​ ​ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മു​ണ്ട്.

കി​റ്റ്സി​ൽ​ ​നാ​ലു​വ​ർ​ഷ​ ​ഓ​ണേ​ഴ്സ് ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​കി​റ്റി​സി​ൽ​ ​(​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​ ​സ്റ്റ​ഡീ​സ്)​ ​നാ​ലു​വ​ർ​ഷ​ ​ഓ​ണേ​ഴ്സ് ​കോ​ഴ്സു​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​എ​ൻ.​ഒ.​സി​ ​ന​ൽ​കി.​ബി.​ബി.​എ​ ​ഓ​ണേ​ഴ്സ് ​(80​സീ​റ്റ്),​​​ബി​കോം​ ​ഓ​ണേ​ഴ്സ് ​(40​സീ​റ്റ്)​ ​കോ​ഴ്സു​ക​ൾ​ക്കാ​ണ് ​അ​നു​മ​തി.​സ്വാ​ശ്ര​യ​ ​കോ​ഴ്സു​ക​ളാ​യാ​ണ് ​ഇ​വ​ ​ന​ട​ത്തു​ക.

സ്റ്റൈ​പ​ന്റോ​ടു​കൂ​ടി​യ​ ​തൊ​ഴി​ൽ​ ​നൈ​പു​ണ്യ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​ജാ​തി​ ​-​ ​ക​യ​ർ​ ​വി​ക​സ​ന​ ​വ​കു​പ്പു​ക​ളു​ടെ​ ​കീ​ഴി​ൽ,​ ​നാ​ഷ​ണ​ൽ​ ​ക​യ​ർ​ ​റി​സ​ർ​ച്ച് ​ആ​ന്റ് ​മാ​നേ​ജ്മെ​ന്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​(​N​C​R​M​I​)​കേ​ര​ള​ത്തി​ലു​ട​നീ​ളം​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​സ്റ്റൈ​പ​ന്റോ​ടു​ ​കൂ​ടി​യ​ ​തൊ​ഴി​ൽ​ ​നൈ​പു​ണ്യ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തു​ന്നു.​ 50​ ​വ​യ​സ്സു​വ​രെ​യു​ള്ള​ ​പ​ട്ടി​ക​ജാ​തി​ ​വ​നി​ത​ക​ൾ​ക്കാ​ണ് ​ഈ​ ​പ​രി​ശീ​ല​നം.​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​ ​എ​ട്ടാം​ ​ക്ലാ​സ്.​മേ​യി​ൽ​ ​തു​ട​ങ്ങും.​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ച്ചു​ ​തു​ട​ങ്ങി.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​c​r​m​i.​o​r​g.​ഫോ​ൺ​:​ 0471​-2730788.

സ്റ്റാ​‌​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​തീം​ ​പ​വ​ലി​യ​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്ക​റി​ൻ​റെ​ ​നാ​ലാം​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​എ​ന്റെ​ ​കേ​ര​ളം​ 2025​ ​പ്ര​ദ​ർ​ശ​ന​-​ ​വി​പ​ണ​ന​മേ​ള​യി​ൽ​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ന്റെ​(​കെ.​എ​സ്.​യു.​എം​)​തീം​ ​പ​വ​ലി​യ​ൻ​ ​സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന് ​ഏ​ജ​ൻ​സി​ക​ളി​ൽ​ ​നി​ന്നും​ ​താ​ൽ​പ​ര്യ​പ​ത്രം​ ​ക്ഷ​ണി​ച്ചു.​ഈ​ ​മാ​സം​ 21​ ​മു​ത​ൽ​ ​മേ​യ് 23​ ​വ​രെ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​സ് ​വ​കു​പ്പി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ 14​ ​ജി​ല്ല​ക​ളി​ലാ​യി​ട്ടാ​ണ് ​മേ​ള​ ​ന​ട​ക്കു​ന്ന​ത്.​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഈ​ ​മാ​സം​ 14.​ഏ​ജ​ൻ​സി​ക​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് 15​ന്.​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​s​t​a​r​t​u​p​m​i​s​s​i​o​n.​k​e​r​a​l​a.​g​o​v.​i​n​/​t​e​n​d​e​rs

പ്ര​ത്യേ​ക​ ​കെ​-​ ​ടെ​റ്റ് ​വി​ജ്ഞാ​പ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ​ർ​വീ​സി​ലു​ള്ള​ ​അ​ദ്ധ്യാ​പ​ക​ർ​ക്കാ​യു​ള്ള​ ​പ്ര​ത്യേ​ക​ ​കെ​-​ടെ​റ്റ് ​പ​രീ​ക്ഷ​യു​ടെ​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​h​t​t​p​s​\​k​t​e​t.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്പോ​ർ​ട്ട​ൽ​ ​വ​ഴി​ ​ഇ​ന്ന് ​മു​ത​ൽ​ 19​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​\​k​t​e​t.​k​e​r​a​l​a.​g​o​v.​i​n,​​​ ​h​t​t​p​s​\​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n.