സ്വർണ വില പവന് 1,500 രൂപയിലധികം ഇന്ന് കൂടും
Thursday 10 April 2025 12:43 AM IST
കൊച്ചി: പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ ലോകമെമ്പാടും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നു. ചൈനയും ചില യൂറോപ്യൻ രാജ്യങ്ങളും യുഎസിനെതിരെ തിരിച്ചടി തുടങ്ങിയതിനാൽ ലോകം കടുത്ത സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ചൈനീസ് സെൻട്രൽ ബാങ്ക് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളോട് യു.എസ് ഡോളർ വാങ്ങുന്നത് വെട്ടികുറയ്ക്കാൻ ആവശ്യപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ചൈനയുടെ ഒരു ലക്ഷം കോടി ഡോളർ കരുതൽ ശേഖരം വിറ്റഴിച്ചാൽ അമേരിക്ക വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.