കാഴ്ച വെല്ലുവിളിയുള്ള ജീവനക്കാരിക്ക് യൂണിയൻ ബാങ്ക് സഹായം

Thursday 10 April 2025 12:44 AM IST

മുംബയ്: മൗണ്ട് എവറസ്റ്റ് കീഴടക്കാൻ തെരഞ്ഞെടുത്ത കാഴ്ച വൈകല്യമുള്ള ജീവനക്കാരിക്ക് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ സ്‌പോൺസർഷിപ്പ് പ്രഖ്യാപിച്ചു . യൂണിയൻ ബാങ്ക് ജീവനക്കാരി ചോൻസിൻ ആങ്‌മോയാണ് എവറസ്റ്റ് കീഴടങ്ങാൻ ഒരുങ്ങുന്നത്. ആങ്‌മോയുടെ എവറസ്‌റ്റ് യാത്രയെ പിന്തുണയ്ക്കുന്നതിനായി ഡൽഹി സോണൽ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എ. മണിമേഖലൈ 56 ലക്ഷം രൂപയുടെ സ്‌പോൺസർഷിപ്പ് ചെക്ക് സമ്മാനിച്ചു. ധൈര്യം, പ്രതിരോധശേഷി, ദൃഢനിശ്ചയം എന്നിവ പ്രകടിപ്പിച്ചുകൊണ്ട്, 2024 ഒക്ടോബറിൽ മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പ് എക്സ്പെഡിഷനിൽ പങ്കെടുത്തതിന് ശേഷം, ചോൻസിൻ ആങ്മോ മൗണ്ട് എവറസ്റ്റ് എക്സ്പെഡിഷൻ 2025-ലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.