ബാങ്കുകൾ പലിശ കുറച്ച് തുടങ്ങി

Thursday 10 April 2025 12:46 AM IST

കൊച്ചി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ പ്രമുഖ പൊതുമേഖല ബാങ്കുകളായ ബാങ്ക് ഒഫ് ഇന്ത്യയും യൂകോ ബാങ്കും വായ്പകൾക്ക് പലിശ ഇളവ് പ്രഖ്യാപിച്ചു. മറ്റ് ബാങ്കുകളും വായ്പകളുടെ പലിശ ഉടൻ കുറച്ചേക്കും.

ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ്, കാർഷിക വായപകളുടെ പലിശ കാൽ ശതമാനമാണ് ബാങ്ക് ഒഫ് ഇന്ത്യയും യൂകോ ബാങ്കും കുറച്ചത്. ബാങ്ക് ഒഫ് ഇന്ത്യയുടെ റിപ്പോ അധിഷ്‌ഠിതമായ വായ്പാ പലിശ 9.10 ശതമാനത്തിൽ നിന്ന് 8.85 ശതമാനമായാണ് കുറച്ചത്. നടപ്പുവർഷം തുടങ്ങിയതിന് ശേഷം രണ്ട് തവണയാണ് റിസർവ് ബാങ്ക് പലിശ കുറച്ചത്. വായ്പകളുടെ പലിശ അര ശതമാനം കുറഞ്ഞതോടെ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി മെച്ചപ്പെട്ടു.

വാഹന വിപണിക്ക് കരുത്താകും

മുഖ്യ പലിശ നിരക്ക് കുറയ്ക്കാനുള്ള റിസർവ് ബാങ്ക് തീരുമാനം രാജ്യത്തെ വാഹന വിപണിക്ക് കരുത്ത് പകരുമെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. പലിശ കുറയുന്നതോടെ ഉപഭോക്താക്കളുടെ വാങ്ങൽ താത്പര്യം കൂടുമെന്നും അവർ പറയുന്നു.

റി​സ​ർ​വ് ​ബാ​ങ്ക് ​റി​പ്പോ​ ​നി​ര​ക്ക് 6​ശ​ത​മാ​ന​മാ​യി​ ​കു​റ​ച്ച​തി​ലൂ​ടെ​ ​രാ​ജ്യ​ത്തി​ന്റെ​ ​ജി.​ഡി.​പി​ ​വ​ള​ർ​ച്ച​ ​പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വ​ള​ർ​ച്ച​ ​പ്ര​വ​ച​നം​ 6.7​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 6.5​ശ​ത​മാ​ന​മാ​യി​ ​കു​റ​ച്ചു​വെ​ങ്കി​ലും​ ​ഇ​ന്ത്യ​യ്ക്ക് ​മി​ക​ച്ച​ ​നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കും.​ ​വ​രും​ ​മാ​സ​ങ്ങ​ളി​ൽ​ ​മു​ഖ്യ​ ​പ​ലി​ശ​ ​ഇ​നി​യും​ ​കു​റ​യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ വി.​ ​പി​ ​ന​ന്ദ​കു​മാർ മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ടർ മ​ണ​പ്പു​റം​ ​ഫി​നാ​ൻ​സ്