കല്യാൺ ജുവലേഴ്‌സിൽ ഉത്സവകാല ഇളവ്

Thursday 10 April 2025 12:46 AM IST

വിഷു, ഈസ്‌റ്റർ കാലത്ത് പണിക്കൂലി 50 ശതമാനം വരെ കുറയും

കൊച്ചി: വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് ആവേശം പകരാൻ കല്യാൺ ജൂവലേഴ്‌സ് പണിക്കൂലിയിൽ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ഏപ്രിൽ 30 വരെ എല്ലാത്തരം ആഭരണങ്ങൾ വാങ്ങുമ്പോഴും ഓഫർ ബാധകമാണ്. ഇതോടൊപ്പം പ്രത്യേക ഡിജിറ്റൽ പ്രചാരണത്തിനും തുടക്കമായി. വിഷുവും ഈസ്റ്ററും ആഘോഷത്തിന്റെയും പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതിയ തുടക്കത്തിന്റെയും പ്രതീകമാണെന്ന് മാനേജിംഗ് ഡയറക്ടർ ടി.എസ് കല്യാണരാമൻ പറഞ്ഞു.

കല്യാൺ ജൂവലേഴ്‌സ് അക്ഷയ തൃതീയ പ്രീബുക്കിംഗ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ആഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന തുകയുടെ പത്ത് ശതമാനമെങ്കിലും മുൻകൂർ അടച്ച് ഏപ്രിൽ 14 വരെ പ്രീ ബുക്കിംഗ് നടത്താം. ഡിജിറ്റൽ പ്രചാരണത്തിൽ ബ്രാൻഡ് അംബാസഡർ കല്യാണി പ്രിയദർശൻ വിഷുക്കാലത്തെ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന്റെ നിമിഷങ്ങൾ അവതരിപ്പിക്കും.