കേരളത്തിലെ ആറ് പഞ്ചായത്തുകൾക്ക് ബഹുമതി

Thursday 10 April 2025 2:57 AM IST

ന്യൂഡൽഹി: കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ പ്രകടനവും പുരോഗതിയും വിലയിരുത്തുന്ന സുസ്ഥിര വികസന റാങ്കിംഗ് പട്ടികയിൽ കേരളത്തിലെ ആറ് പഞ്ചായത്തുകൾ 'എ" ഗ്രേഡ് കാറ്റഗറിയിൽ. 19 പഞ്ചായത്തുകൾ ബി ഗ്രേഡ് കാറ്റഗറിയിലും വന്നു. തൃശൂർ കൊടകര അളഗപ്പ നഗർ( 79.19പോയിന്റ്), കോട്ടയം വൈക്കം ടി.വി പുരം(77.43 പോയിന്റ്), തൃശൂർ കൊടകര നെന്മേനിക്കര (76.37പോയിന്റ്), ആലപ്പുഴ അമ്പലപ്പുഴ പുന്നപ്ര (തെക്ക്) (76.08പോയിന്റ്), കോഴിക്കോട് ഒളവണ്ണ (76.06പോയിന്റ്), ആലപ്പുഴ ഹരിപ്പാട് വീയപുരം (75.91പോയിന്റ്) എന്നിവയ്‌ക്കാണ് എ ഗ്രേഡ് ലഭിച്ചത്.