ഖജനാവിലേക്ക് തേക്ക് നൽകിയത് 1,676 കോടി!

Thursday 10 April 2025 2:58 AM IST

കൊച്ചി: ഒമ്പതു വർഷത്തിനിടെ ഖജനാവിലേക്ക് തേക്ക് വില്പനയിലൂടെ മാത്രം എത്തിയത് 1,676.36 കോടി രൂപ. 2,20,322.26 ക്യുബിക് മീറ്റർ (6,42,492 എണ്ണം) തേക്ക് തടിയുടെ വില്പനയാണ് നടന്നത്.

ആറ് ഡിവിഷനുകളിൽ പാലക്കാട് ഡിവിഷനിലാണ് ഏറ്റവും അധികം വില്പന. 57,774.465 ക്യുബിക് മീറ്റർ മരം വിറ്റതിലൂടെ ലഭിച്ചത് നികുതിയടക്കം 610.85 കോടി രൂപ.

തിരുവനന്തപുരം, പുനലൂർ, കോട്ടയം, പെരുമ്പാവൂർ, പാലക്കാട്, കോഴിക്കോട് ഡിവിഷനുകൾക്ക് കീഴിലുള്ള വനങ്ങളിൽ നിന്ന് തേക്കുൾപ്പെടെ 6,75,160 മരങ്ങൾ ഒമ്പതു വർഷത്തിനിടെ മുറിച്ചു. ഇതിൽ 22,549 ഈട്ടിയും 15,277 ചന്ദനവുമുണ്ട്. ഇക്കാലയളവിൽ 5,158 മരങ്ങൾ വനംകൊളളക്കാർ വെട്ടി​ക്കടത്തി.

 60 വയസ് 60 വർഷമെത്തിയ തേക്കുമരങ്ങളാണ് മുറിക്കുന്നത്. തടി​ ഡിപ്പോകളിൽ എത്തിച്ച ശേഷം ഇപ്പോൾ ഓൺലൈൻ ലേലമാണ്.

 പകരം തൈകൾ മുറിക്കുന്ന മരങ്ങൾക്ക് പകരം അത്രയും തന്നെ തേക്കു തൈകൾ ഒരു വർഷം കഴി​ഞ്ഞ് നടും. മറ്റു മരങ്ങളുടെ തൈകളും നടാറുണ്ട്.

ഡിവിഷൻ വരുമാനം

(തുക കോടിയിൽ)

• പാലക്കാട് - 610.85

• തിരുവനന്തപുരം- 330.131 • പുനലൂർ- 240.67

• കോഴിക്കോട് - 192.78 • പെരുമ്പാവൂർ - 181.92

• കോട്ടയം - 120.01