@ രാസ ലഹരി ഉപയോഗം ഏറെയും കൗമാരക്കാർ

Thursday 10 April 2025 12:15 AM IST
രാസ ലഹരി

കോഴിക്കോട്: രാസ ലഹരി ഉപയോഗിക്കുന്നവരിൽ ഏറെയും കൗമാരക്കാരെന്ന് കണ്ടെത്തൽ. കൗൺസിലിംഗ് കേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്നവരിൽ കൂടുതൽ പേർ 19 വയസിൽ താഴെയുള്ളവരാണെന്നാണ് എക്സെെസ് പറയുന്നത്.

കഞ്ചാവിൽ നിന്ന് എം.ഡി.എം.എ പോലുള്ള രാസ ലഹരിയിലേക്ക് ഇവർ കടന്നിരിക്കുകയാണ്. താമരശ്ശേരിയിൽ ഭാര്യ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊന്നതു പോലുള്ള കുറ്റകൃത്യങ്ങളും ലഹരി അടിമകളിൽ നിന്നുണ്ടാകുന്നു. പുതുപ്പാടിയിൽ ഷാനിദ് എന്ന യുവാവ് ലഹരി വിഴുങ്ങി മരിച്ചത് കഴിഞ്ഞ മാസമാണ്. സംസ്ഥാനത്ത് രാസ ലഹരിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങളുണ്ടാകുന്നത് താമരശ്ശേരി മേഖലയിലാണ്. ഒരു വർഷത്തിനിടെ പൊലീസ് , എക്സൈസ് വിഭാഗങ്ങൾ രജിസ്റ്റർ ചെയ്തത് 122 കേസുകളാണ്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡീ അഡിക്ഷൻ, കൗൺസിലിംഗ് കേന്ദ്രങ്ങളിൽ ചികിത്സയ്ക്ക് എത്തിയവരുമായ 600 പേരിൽ എക്സെെസ് വകുപ്പ് 2023ൽ സർവേ നടത്തിയിരുന്നു. 19 വയസിൽ താഴെയുള്ളവരിലായിരുന്നു സർവേ. ഇതിൽ 376പേർ വിമുക്തി ജില്ലാ ഡി അഡിക്ഷൻ കേന്ദ്രങ്ങളിലും കോഴിക്കോട്, കൊച്ചി തിരുവനന്തപുരം കൗൺസിലിംഗ് സെൻററുകളിലും ചികിത്സയ്ക്ക് എത്തിയവർ. സർവേയിൽ പങ്കെടുത്ത 97 ശതമാനം കൗമാരക്കാരും ഏതെങ്കിലും ലഹരി ഉപയോഗിച്ചവരാണെന്നാണ് കണ്ടെത്തൽ. ലഹരി ഗുളികകൾ ഉപയോഗിക്കുന്നവരും കുറവല്ല.

ലഹരിയുടെ ഉറവിടം സുഹൃത്തുക്കൾ

ലഹരി എന്തെന്നറിയാനാണ് ഭൂരിപക്ഷം പേരും ഉപയോഗിച്ചു തുടങ്ങുന്നത്. 79 ശതമാനം പേർക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരിവസ്തു ലഭിക്കുന്നത്. സ്കൂൾ പരിസരം കേന്ദ്രീകരിച്ച് ലഹരി മാഫിയ വല വിരിക്കുന്ന സംഭവങ്ങളുമുണ്ട്. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ അടക്കമുള്ളവ എത്തുന്നത്. ആദ്യം സൗജന്യമായി നൽകുന്നു. പിന്നീട് പണം ആവശ്യപ്പെടും. വീട്ടിൽ നിന്ന് കിട്ടാതാകുമ്പോൾ മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്കും കൗമാരക്കാർ തിരിയുന്നു. ഭൂരിഭാഗം കുറ്റകൃത്യങ്ങളും ലഹരിയുമായി ബന്ധപ്പെട്ടവയുമാണ്.

ബോധവത്കരണത്തിന് കെ.എസ്.ടി.എ

ലഹരിക്കെതിരെ സ്കൂളുകളിൽ ബോധവത്കരണത്തിന് വിപുലമായ പദ്ധതിയാണ് സർക്കാർ തയ്യാറാക്കുന്നത്. ഇതു സംബന്ധിച്ച് എസ്.സി.ഇ.ആർ.ടിയുമായി ചർച്ച നടത്തിയിട്ടുണ്ട്. അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയും ബോധവത്കരണത്തിനിറങ്ങിയിട്ടുണ്ട്. ഇതിനിടെ ഒരു ലക്ഷം നോട്ടീസ് വിതരണം ചെയ്തു. സർക്കാർ തലത്തിലെന്ന പോലെ കെ.എസ്.ടി.എയും സ്കൂൾ സംരക്ഷണ സമിതികളുണ്ടാക്കും.

പ​രി​ശോ​ധ​ന​ ​കി​റ്റു​ക​ളി​ല്ല

കോ​ഴി​ക്കോ​ട് ​:​ ​ല​ഹ​രി​മ​രു​ന്ന് ​വി​പ​ണ​ന​ത്തി​നും​ ​ഉ​പ​യോ​ഗ​ത്തി​നും​ ​ക​ടി​ഞ്ഞാ​ണി​ടാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ഴും​ ​ആ​വ​ശ്യ​ത്തി​ന് ​പ​രി​ശോ​ധ​ന​ ​കി​റ്റു​ക​ളി​ല്ലാ​തെ​ ​ന​ട്ടം​തി​രി​യു​ക​യാ​ണ് ​എ​ക്സെെ​സ്.​ ​ല​ഹ​രി​ ​ഉ​പ​യോ​ഗം​ ​ക​ണ്ടെ​ത്താ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​കി​റ്റു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്ത​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ൾ​ ​ഏ​താ​ണെ​ന്ന് ​തി​രി​ച്ച​റി​യാ​നു​ള്ള​ ​ഡ്ര​ഗ് ​ഡി​റ്റ​ക്ഷ​ൻ​ ​കി​റ്റു​ക​ളും​ ​എ​ക്സെെ​സി​ന് ​കി​ട്ടാ​ക്ക​നി​യാ​ണ്. ജി​ല്ല​യി​ൽ​ ​എ​ക്സെെ​സ് ​വ​കു​പ്പി​ന്റെ​ ​സ​ർ​ക്കി​ൾ​ ​ഓ​ഫീ​സു​ക​ളി​ലും,​ ​ന​ർ​ക്കോ​ട്ടി​ക് ​സ്ക്വാ​ഡി​ലും​ ​മാ​ത്ര​മാ​ണ് ​ഡ്ര​ഗ് ​ഡി​റ്റ​ക്ഷ​ൻ​ ​കി​റ്റു​ക​ൾ​ ​ല​ഭി​ക്കു​ക.​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​ആ​വ​ശ്യം​ ​വ​രു​ന്ന​ ​മു​റ​യ്ക്ക് ​എ​ത്തി​ക്കു​ക​യാ​ണ് ​പ​തി​വ്.​ ​എ​ല്ലാ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​ക​ളി​ലും​ ​ഇ​ത്ത​രം​ ​കി​റ്റു​ക​ൾ​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​റ​യു​ന്നു.​ ​രാ​സ​ ​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​ല​ഹ​രി​ ​വ​സ്തു​ ​ഏ​തെ​ന്ന് ​ക​ണ്ടെ​ത്തു​ന്ന​ ​കി​റ്റി​ന് ​വി​ല​ 5000​ ​രൂ​പ​ ​മു​ത​ലാ​ണ്.​ 6​ ​മാ​സ​മാ​ണ് ​ഇ​വ​യു​ടെ​ ​കാ​ലാ​വ​ധി.​ ​പ്ലാ​ൻ​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​നി​ശ്ചി​ത​ ​തു​ക​ ​നീ​ക്കി​വെ​ച്ചാ​ണ് ​കി​റ്റു​ക​ൾ​ ​വാ​ങ്ങി​ക്കു​ന്ന​ത്.

ലഹരി ഉ​പ​യോ​ഗിച്ചവരെ ​ ക​ണ്ടെ​ത്താ​നും​ ​മാ‌ർഗമില്ല

ല​ഹ​രി​ ​ഉ​പ​യോ​ഗം​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​കി​റ്റു​ക​ൾ​ക്കും​ ​ക്ഷാ​മം​ ​നേ​രി​ടു​ക​യാ​ണ്.​ ​ഉ​മി​നീ​രി​ൽ​ ​നി​ന്ന് ​ല​ഹ​രി​വ​സ്തു​ക്ക​ൾ​ ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ​ക​ണ്ടെ​ത്താ​ൻ​ ​സാ​ധി​ക്കു​ന്ന​ ​കി​റ്റി​ന് 500​ ​രൂ​പ​യോ​ള​മാ​ണ് ​വി​ല.​ ​എം.​ഡി.​എം.​എ​ ​കൊ​ക്കെ​യ്ൻ,​ ​എ​ൽ.​എ​സ്.​ഡി,​ ​ക​ഞ്ചാ​വ് ​തു​ട​ങ്ങി​യ​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ച്ച​വ​രെ​ ​തി​രി​ച്ച​റി​യാ​നു​ള്ള​ ​എ​ളു​പ്പ​ ​വ​ഴി​യാ​ണ് ​ഈ​ ​കി​റ്റു​പ​യോ​ഗി​ച്ചു​ള്ള​ ​പ​രി​ശോ​ധ​ന.​ ​മ​ദ്യ​പി​ച്ച് ​വാ​ഹ​ന​മോ​ടി​ച്ച​വ​രെ​ ​ക​ണ്ടെ​ത്താ​ൻ​ ​ബ്രീ​ത്ത് ​അ​ന​ലൈ​സ​ർ​ ​ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​ക​ഞ്ചാ​വു​ൾ​പ്പെ​ടെ​യു​ള്ള​ ​നി​രോ​ധി​ത​ ​ല​ഹ​രി​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച​വ​രെ​ ​ക​ണ്ടെ​ത്താ​ൻ​ ​സം​ശ​യം​ ​തോ​ന്നി​യാ​ൽ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ​ര​ക്ത​പ​രി​ശോ​ധ​ന​ ​ന​ട​ത്തേ​ണ്ട​തു​ണ്ട്. കി​റ്റ് ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​ ​ഈ​ ​സ​മ​യ​ന​ഷ്ടം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​ഇ​ത്ത​രം​ ​പ​രി​ശോ​ധ​ന​ക​ൾ​ ​വ​ഴി സ്ഥി​ര​മാ​യി​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​നി​ർ​ത്താ​നും​ ​ഇ​തു​വ​ഴി​ ​ല​ഹ​രി​ ​വി​ൽ​പ്പ​ന​ക്കാ​രെ​ ​പി​ടി​കൂ​ടാ​ൻ​ ​സാ​ധി​ക്കു​മെ​ന്നാ​ണ് ​എ​ക്സെെ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​യു​ന്ന​ത്.​ ​പൊ​ലീ​സും​ ​കി​റ്റു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും​ ​വ​ല്ല​പ്പോ​ഴും​ ​മാ​ത്രം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യാ​ൽ​ ​വേ​ണ്ട​ത്ര​ ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കി​ല്ല.