വിഷുവൊരുങ്ങാൻ വിപണിയിൽ തിരക്ക്
കൊല്ലം: വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, വിപണി സജീവമായി. കൃഷ്ണവിഗ്രഹങ്ങളും വിഷു സ്പെഷ്യൽ വസ്ത്രങ്ങളും മറ്റും വിൽക്കുന്ന കടകളിൽ വലിയ തിരക്കാണ് ഇപ്പോൾത്തന്നെ.
നാടുനീളെ കൊന്ന പൂത്തെങ്കിലും വേനൽമഴയിൽ പൂക്കൾ കൊഴിഞ്ഞു. ആ കുറവ് തീർക്കാൻ പ്ളാസ്റ്റിക് കൊന്നപ്പൂക്കളും വിപണിയിൽ എത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കൂടാതെ പരിസ്ഥിതി സൗഹൃദമായ പ്രത്യേക തരം തുണിത്തരങ്ങൾ കൊണ്ട് ഒരുക്കിയിട്ടുള്ള കണിക്കൊന്നയ്ക്കും ആവശ്യക്കാർ ഏറെയാണ്. ജില്ലയിലെ കടകളേറെയും കൃത്രിമ കണിക്കൊന്നപ്പൂക്കളുടെ ഇളംമഞ്ഞ നിറങ്ങളാൽ ആകർഷകമാണ്. വിഷു കഴിഞ്ഞാലും അലങ്കാരമായി ഉപയോഗിക്കാമെന്നതും കണിക്കൊന്നയുടെ സ്വീകാര്യത കൂട്ടുന്നു. ഒരു തണ്ട് കൊന്നപ്പൂവിന് 25 മുതൽ 60 വരെയാണ് വില. കൂടാതെ വാൽക്കണ്ണാടിയും ഓടക്കുഴലും തുടങ്ങി വിഷുവിനെ വരവേൽക്കാനുള്ളതെല്ലാം റെഡിയായി.
നിറയെ കൃഷ്ണ വിഗ്രഹങ്ങൾ
പല വർണങ്ങളിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ജില്ലയുടെ പലഭാഗങ്ങളിലും വില്പനയ്ക്ക് നിരന്നു
പ്ലാസ്റ്റർ ഒഫ് പാരീസിലും വൈറ്റ് സിമന്റിലും ചെളിയിലും നിർമ്മിച്ചവ
അന്യസംസ്ഥാന തൊഴിലാളികളാണ് വില്പനക്കാർ
വലിപ്പത്തിന് അനുസരിച്ചാണ് വില
മുട്ടിലിഴഞ്ഞ് വെണ്ണയുമായിരിക്കുന്ന ഉണ്ണിക്കണ്ണനും ഓടക്കുഴലൂതുന്ന കൃഷ്ണനുമാണ് വിപണിയിൽ താരം
നീല, സ്വർണ നിറത്തിലുള്ള വിഗ്രഹങ്ങൾക്കും ആവശ്യക്കാരേറെ
വില - ₹ 200- 2500
വസ്ത്രങ്ങളിലും വൈവിദ്ധ്യം
വ്യത്യസ്തങ്ങളായ ഷർട്ടും മുണ്ടുമാണ് ഇപ്പോൾ വിഷു വിപണിയിലെ ട്രെൻഡ്. വിവിധ ഡിസൈനുകളിൽ പ്രിന്റ് ചെയ്ത ഷർട്ടിനും മുണ്ടിനും ആവശ്യക്കാർ കൂടി. കണിക്കൊന്ന, കഥകളി, തെയ്യം തുടങ്ങിയവ പ്രിന്റ് ചെയ്ത വസ്ത്രങ്ങളാണ് കൂടുതലായി വിൽക്കുന്നത്. ഷർട്ട്, മുണ്ട് എന്നിവയ്ക്കു പുറമേ ജുബ്ബകളുമുണ്ട്. ഫാമിലി കോംബോ വസ്ത്രങ്ങളും ലഭ്യമാണ്. കൊന്നപ്പൂ ഡിസൈനുകളുള്ള ചുരിദാറുകൾക്കും ടോപ്പുകൾക്കും വിഷു വിപണിയിൽ ആവശ്യക്കാരുണ്ട്.
പരമ്പരാഗത കേരള സാരിയും ദാവണിയും മുണ്ടും നേര്യതുമാണ് സ്ത്രീകൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്. ഈ വസ്ത്രങ്ങളിലെല്ലാം കൊന്നപ്പൂക്കളുടെ പ്രിന്റാണ് പുതിയ ട്രെൻഡ്.
വ്യാപാരികൾ