പരവൂർ- പാരിപ്പള്ളി റോഡിൽ... അപകടക്കെണി​യായി​ മെറ്റൽക്കൂന

Thursday 10 April 2025 12:54 AM IST
പരവൂർ ഒല്ലാൽ റെയിവേ ഗേറ്റിന് സമീപം അപകടക്കെണി​യായി​ റോഡരി​കി​ൽ കൂന കൂട്ടിയിട്ടി​രി​ക്കുന്ന മെറ്റൽ

പരവൂർ: പരവൂർ ഒല്ലാൽ റെയിവേ ഗേറ്റിനോട് ചേർന്ന്, പരവൂർ- പാരിപ്പള്ളി റോഡിൽ അപകടക്കെണിയാവും വി​ധം മാസങ്ങളായി​ കൂട്ടി​യി​ട്ടി​രി​ക്കുന്ന മെറ്റൽ യാത്രക്കാർക്ക് ഭീഷണിയാകുന്നു.

മ്കക്കൂറി​ൽ നൂറ് കണക്കിന് വാഹനങ്ങൾ ഇരുവശവും കടന്നു പോകുന്ന റോഡിൽ സ്വകാര്യ ആവശ്യത്തിനായി​ട്ടാണ് മെറ്റൽ ഇറക്കി​യത്. റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോഴും തുറക്കുമ്പോഴുമാണ് യാത്രക്കാർ ഏറെ വലയുന്നത്. നിരവധി തവണ പൊതുമരാമത്ത് അധികൃതരോടും പരവൂർ നഗരസഭ അധികൃതരോടും മെറ്റൽ കൂന നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായി​ല്ല.

രാത്രികാലങ്ങളിൽ നിരവധി തവണ ഇരുചക്ര വാഹനയാത്രികരും കാൽനട യാത്രി​കരും ഇവിടെ വീണ് പരിക്കേറ്റിട്ടുണ്ട്. കൂടാതെ തിരക്കുള്ള സമയങ്ങളിൽ റോഡ് ബ്ലോക്ക് ആകുന്ന സാഹചര്യവുമുണ്ട്. നടുറോഡിൽ അപകട കെണിയൊരുക്കിയ നിലയിലുള്ള മെറ്റൽ കൂന അടിയന്തരമായി നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.