സുരുചിക്ക് സ്വർണം

Thursday 10 April 2025 12:55 AM IST

ബ്യൂണസ് അയേഴ്സ് : അർജന്റീനയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യൻ വനിതാ താ‌രം സുരുചി സിംഗ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടി. 18കാരിയായ സുരുചിയുടെ ആദ്യ ലോകകപ്പായിരുന്നു ഇത്.