തേനി പാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം
Thursday 10 April 2025 12:57 AM IST
കിഴക്കേക്കല്ലട: ചിറ്റുമല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് വൈകിട്ട് നടക്കുന്ന കെട്ടുകാഴ്ചയുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടു മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഭരണിക്കാവ് ഭാഗത്ത് നിന്ന് കുണ്ടറയിലേക്ക് പോകുന്ന വാഹനങ്ങൾ കല്ലട മൂന്ന് മൂക്കിൽ തിരിഞ്ഞ് കൈതക്കോട്, മുളവന, പള്ളിമുക്ക് വഴി പോകണം. കുണ്ടറയിൽ നിന്ന് ഭരണിക്കാവിലേക്കുള്ള വാഹനങ്ങൾ മുളവന പള്ളിമുക്കിൽ നിന്നു തിരിഞ്ഞ് കൈതക്കോട്, കല്ലട മൂന്നുമുക്ക് വഴി ഭരണിക്കാവിലേക്ക് പോകണം. മൺറോത്തുരുത്തിൽ നിന്ന് കുണ്ടറ ഭാഗത്തേക്കുള്ള വാഹനങ്ങൾ രണ്ട് മണിക്ക് ശേഷം കൊച്ചു പ്ലാമൂട് ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കണം. കുണ്ടറയിൽ നിന്ന് മൺറോത്തുരുത്ത് ഭാഗത്തേക്കുള്ള വാഹനങ്ങൾ രണ്ട് റോഡ് ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കണം.