കലയാണ് ലഹരി ബോധവത്കരണം
Thursday 10 April 2025 12:59 AM IST
കൊല്ലം: കൊല്ലം ഫോട്ടോ ക്ലബ്ബിന്റെയും കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയന്റെയും (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റികൾ ചേർന്ന് 'കലയാണ് ലഹരി' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ലഹരി വിമുക്ത കേരളം ക്യാമ്പയിൻ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോട്ടോ ക്ലബ് പ്രസിഡന്റ് സുനീർ അദ്ധ്യക്ഷനായി. സെക്രട്ടറി സുനിൽ കൊട്ടിയം സ്വാഗതം പറഞ്ഞു എക്‌സൈസ് ബോധവത്കരണ വിഭാഗം ജോയിന്റ് കമ്മിഷണർ വി.എ. പ്രദീപ് ക്ലാസെടുത്തു. യൂണിയൻ ജില്ലാ സെക്രട്ടറി കബീർ, ട്രഷർ വിജയൻ വിലങ്ങറ, സംസ്ഥാന കമ്മിറ്റി അംഗം ലാലി തൊടിയൂർ, ജില്ലാ വൈസ് പ്രസിഡന്റ് അജയൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സതീശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുനീർ, രാജേന്ദ്രൻ, സണ്ണി, ആതിര ബിജു, ശശികുമാർ, അലക്സ് ജോയ് എന്നിവർ സംസാരിച്ചു,