വിഷു കൈനീട്ടം 301 പേർക്ക്

Thursday 10 April 2025 1:00 AM IST

കൊല്ലം: ജില്ല രൂപീകൃതമായതിന്റെ 75-ാം പിറന്നാൾ ആഘോഷത്തിന്റെ തുടർച്ചയായി കേരള സെറ്റ് മുണ്ടും സെറ്റ് സാരിയുമുടുത്ത് വരുന്ന 301 വനിതകൾക്ക് വിഷു കൈനീട്ടം കൊടുക്കുന്ന ചടങ്ങ് തിങ്കൾ വൈകിട്ട് 3 മുതൽ കലാപരിപാടികളോടു കൂടി കൊല്ലം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം പി.സി. വിഷ്‌ണുനാഥ് എം.എൽ.എ, നടത്തും. മേയർ ഹണി ബെഞ്ചമിൻ അതിഥികളെ ആദരിക്കും. ജനറൽ കൺവീനർ ഗോപാൽജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രഹ്മയുഗം മാത്യൂസ്, ആർ. പ്രകാശൻപിള്ള, ഡോ. കെ. രാമഭദ്രൻ, കോതേത്ത് ഭാസുരൻ, പ്രമോദ് കണ്ണൻ, സജീവ് പരിശവിള. എസ്. രാമാനുജം, ദൃശ്യ മുരളി തുടങ്ങിയവർ സംസാരിച്ചു.