തണ്ണീർപന്തൽ ക്യാമ്പയിൻ

Thursday 10 April 2025 3:20 PM IST

കൊച്ചി: എഫ്.എൻ.എച്ച് ഡബ്ലിയു പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ വച്ച് നടക്കുന്ന വിഷു വിപണന മേളയോടാനുബന്ധിച്ച് തണ്ണീർപന്തൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. വേനൽ ചൂടിന് ആശ്വാസമേകുക എന്ന ഉദ്ദേശത്തോടെ മൂന്നാംവർഷമാണ് സംഭാര വിതരണം നടത്തുന്നത്. തൃക്കാക്കര ഈസ്റ്റ്, വെസ്റ്റ് സി.ഡി.എസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ ടി.എം. റെജീന നിർവഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.സി. അനുമോൾ, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർമാർ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ, സ്നേഹിത ജീവനക്കാർ, കമ്മ്യൂണിറ്റി കൗൺസിലർ തുടങ്ങിയവർ സംസാരിച്ചു.