അവബോധ ദിനാചരണം
Thursday 10 April 2025 3:24 PM IST
കൊച്ചി: ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഓട്ടിസമുള്ള വ്യക്തികളുടെ നിയമപരമായ അവകാശങ്ങൾ, തൊഴിൽ ശാക്തീകരണം, സർഗാത്മകവും ക്രിയാത്മകവുമായ കഴിവുകൾ എന്നിവ സംബന്ധിച്ച ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
ലീഗൽ ഗാർഡിയൻഷിപ്പ് എന്ന വിഷയത്തിൽ അഡ്വ.പ്രീത.എസ്. ചന്ദ്രൻ സെഷൻ നയിച്ചു. ഓട്ടിസമുള്ള വ്യക്തികൾ നിർമ്മിച്ച കലാസൃഷ്ടികളുടെ പ്രദർശനവും വില്പനയും നടന്നു. ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ്, പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി സീനിയർ കൺസൽട്ടന്റ് ഡോ.ജീസൺ.സി. ഉണ്ണി, ഡെവലപ്മെന്റൽ പീഡിയാട്രിക്സ് കൺസൽട്ടന്റ് ഡോ. സൂസൺ മേരി സക്കറിയ എന്നിവർ സംസാരിച്ചു.