'ഫാ. ഞാളിയത്തിന്റെ പ്രവേശനം തടയും'
Thursday 10 April 2025 6:09 PM IST
കൊച്ചി: ജീവന് സംരക്ഷണം നൽകാനുള്ള കോടതി ഉത്തരവിന്റെ മറവിൽ ഫാ. തരിയൻ ഞാളിയത്തിന്റെ നേതൃത്വത്തിൽ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ പ്രവേശിച്ച് ശുശ്രൂഷകൾ നടത്താൻ ശ്രമിച്ചാൽ തടയുമെന്ന് അൽമായ മുന്നേറ്റം അറിയിച്ചു. ജീവന് സംരക്ഷണം നൽകാൻ മാത്രമാണ് ഹൈക്കോടതി ഉത്തരവ്. കത്തീഡ്രലിൽ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് മുൻസിഫ് കോടതിയിൽ വാദം നടക്കുകയാണ്. ഓശാനത്തിരുന്നാൾ മുതൽ ഈസ്റ്റർ വരെ ബസിലിക്കയിൽ സംഘർഷം സൃഷ്ടിക്കാനുള്ള നീക്കം ഉപരോധിക്കുമെന്ന് പ്രസിഡന്റ് ഷൈജു ആന്റണി, വക്താവ് റിജു കാഞ്ഞൂക്കാരൻ, ബസിലിക്ക ഇടവക വക്താവ് തങ്കച്ചൻ പേരയിൽ എന്നിവർ അറിയിച്ചു.