ദേശീയ ബാഡ്മിന്റൺ ഡി.ജി.പി മുതൽ സിവിൽ ഓഫീസർ വരെ
കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നാരംഭിക്കുന്ന ആൾ ഇന്ത്യ പൊലീസ് ബാഡ്മിന്റൺ ക്ലസ്റ്റർ ടൂർണമെന്റിൽ ഡി.ജി.പിമാർ മുതൽ സിവിൽ പൊലീസ് ഓഫീസർമാർ വരെ സേനാംഗങ്ങൾ പങ്കെടുക്കും. സേനകളിലെ ദേശീയ താരങ്ങളും മത്സരിക്കും.
ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് ക്ലസ്റ്ററായാണ് മത്സരങ്ങൾ നടത്തുന്നത്. സംസ്ഥാന പൊലീസുകൾക്ക് പുറമെ കേന്ദ്രസേനാംഗങ്ങളും പങ്കെടുക്കും.
43 ടീമുകളിൽ 1,033 പേർ രജിസ്റ്റർ ചെയ്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഗസറ്റഡ്, നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും സ്ത്രീ പുരുഷ വിഭാഗങ്ങൾക്കും വേർതിരിച്ചായിരിക്കും മത്സരങ്ങൾ. 208 വനിതാ ഉദ്യോഗസ്ഥരും 825 പുരുഷ ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്.
ബാഡ്മിന്റൺ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി 60 ഇനങ്ങളും ടേബിൾ ടെന്നീസിൽ 34 ഇനങ്ങളും നടക്കും. മൊത്തം 1200 മത്സരങ്ങളാണ് അഞ്ചുദിവസം കൊണ്ട് നടക്കുക.
രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് മത്സരങ്ങൾ. 10 കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുക.
വാർത്താസമ്മേളനത്തിൽ കോസ്റ്റൽ സെക്യൂരിറ്റി എ.ഐ.ജി ജി. പൂങ്കുഴലി, ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ് എസ്.പി മെറിൻ ജോസഫ്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർമാരായ അശ്വതി ജിജി, ജുവനപ്പടി മഹേഷ് എന്നിവർ പങ്കെടുത്തു.
പങ്കെടുക്കുന്നവർ
ഡി.ജി.പി 5
എ.ഡി.ജി.പി 10
ഐ.ജി 12
ഡി.ഐ.ജി 21
എസ്.പി 78
ഡിവൈ.എസ്.പി 29
നോൺ ഗസറ്റ് ഉദ്യോഗസ്ഥർ 658
ബാഡ്മിന്റൺ
ആകെ 737
ഗസറ്റഡ് 279
നോൺ ഗസറ്റഡ് 458
ടേബിൾ ടെന്നീസ്
ആകെ 296
ഗസറ്റഡ് 96
നോൺ ഗസറ്റഡ് 200