കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു മരണം, വാഹന ഡ്രൈവർ പിടിയിൽ
Thursday 10 April 2025 6:44 PM IST
പാലക്കാട്:പാലക്കാട് പുളിഞ്ചോട് കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. കടയുടമയായ ബാലനും കടയിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ആലത്തൂരിൽ നിന്ന് നെന്മാറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന നെന്മാറ സ്വദേശി പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാർ ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.