കേരള സർവകലാശാല ആസ്ഥാനത്ത് വൻസംഘർഷം, കെ എസ് യു -എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി

Thursday 10 April 2025 7:07 PM IST

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിൽ വൻസംഘർഷം. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. ലാത്തി ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പാളയത്ത് എം.എൽ.എ ഹോസ്റ്റലിന് സമീപത്തേക്കും സംഘർഷം വ്യാപിച്ചു.

ക്യാമ്പസിന് പുറത്ത് നിന്ന് ഉള്ളിലേക്കും തിരിച്ചും കല്ലേറ് ഉൾപ്പെടെ നടന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാത്ത സാഹചര്യമാണ്. സർവകലാശാല യൂണിയൻ എസ്.എഫ്.ഐ നിലനിറുത്തിയെങ്കിലും വൈസ് ചെയർപേഴ്‌സൺ സ്ഥാനം എസ്.എഫ്.ഐക്ക് നഷ്ടമായി. പത്ത് വർഷത്തിന് ശേഷമാണ് ഒറു ജനറൽ സീറ്റിൽ കെ.എസ്.യു ജയിക്കുന്നത്.