22 ന് കടകൾ അടച്ചിടും

Friday 11 April 2025 12:43 AM IST

ചിറ്റൂർ: കുളപ്പുള്ളിയിലെ തൊഴിൽ തർക്കത്തിൽ പ്രതിഷേധിച്ചും പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്റ്സ് ഉടമക്ക് പിന്തുണ പ്രഖ്യാപിച്ചും 22 ന് ചിറ്റൂരിൽ കടകൾ അടച്ച് പ്രതിഷേധിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റൂർ മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഷിക ജനറൽ ബോഡി നടത്തുവാനും തീരുമാനമെടുത്തു. കെ.ചന്ദ്രൻ, വി.അഖിലേഷ് കുമാർ, പി.എൻ.മുസാഫിർ അഹമ്മദ് പെരുവമ്പ്, യു.നിജാമുദ്ദീൻ തത്തമംഗലം, എൻ.ഗണപതി മാസ്റ്റർ നല്ലേപ്പുള്ളി, പി.മണി വണ്ടിത്താവളം, ഉണ്ണികൃഷ്ണൻ കൊഴിഞ്ഞാമ്പാറ, നിക്സൺ വർഗീസ് വേലാന്താവളം എന്നിവർ സംസാരിച്ചു.