സെമിനാർ സംഘടിപ്പിച്ചു

Friday 11 April 2025 12:52 AM IST

മുണ്ടൂർ: യുവക്ഷേത്ര കോളേജും ഫ്രെയിം ഫൗണ്ടേഷനും ജനപ്രകാശവും ചേർന്ന് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാം ഡയറക്ട്ടർ റവ.ഫാ.ഡോ.മാത്യൂജോർജ്ജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. ജനപ്രകാശം ടൈംസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് റവ.ഫാ. ജയ്സൺ കൊളന്നൂർ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ റവ.ഫാ.ഡോ.ജോസഫ് ഓലിക്കൽകൂനൽ ആശംസകളർപ്പിച്ചു. കരിയർ എക്സ്പർട്ടും തൃശൂർ സെന്റ് തോമസ് കോളേജ് ഫിസിക്സ് വിഭാഗം അസി.പ്രൊഫ.ഡോ. ഡൈസൻ പാണേങ്ങാടൻ കരിയർ ഗൈഡൻസ് സെമിനാറിൽ ക്ലാസെടുത്തു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 200ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ രൂപതയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ അവരുടെ സ്ഥാപനത്തെയും കോഴ്സുകളേയും പരിചയപ്പെടുത്തി.