വഖഫ് നിയമഭേദഗതി: പഠന സംഗമം നടത്തി

Friday 11 April 2025 12:02 AM IST
പടം ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഘടിപ്പിച്ച വഖഫ് നിയമ ഭേദഗതി പഠന സംഗമത്തിൽ വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി. സൈനുദ്ദീൻ പ്രഭാഷണം നടത്തുന്നു.

നാദാപുരം: രാജ്യത്ത് വഖഫ് നിയമത്തിൽ ഭേദഗതി വരുത്തിയ മോദി സർക്കാർ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി സൈനുദ്ദീൻ പറഞ്ഞു. വഖഫ് നിയമഭേദഗതി സംബന്ധിച്ച് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ കല്ലാച്ചി കൈരളി മിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠന സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം.കെ. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സി.കെ.നാസർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, ഇബ്രാഹിം സഖാഫി കുമ്മാളി, ഡോ. ഉവൈസ് ഫലാഹി, അബു ചിറക്കൽ, ഹസൻ ചാലിൽ, കെ. കെ.അന്ത്രു, എൻ.കുഞ്ഞബ്ദുള്ള, കെ.കാസിം, കെ.എം.കുഞ്ഞമ്മദ് മുസ്‌ലിയാർ, ഇ. ഹാരിസ്, നിസാർ എടത്തിൽ, ബഷീർ എടച്ചേരി എന്നിവർ പ്രസംഗിച്ചു.