അങ്കണവാടി വാർഷികാഘോഷം

Friday 11 April 2025 12:02 AM IST
ചിറക്കാംകുന്ന് അങ്കണവാടി 25-ാം വാർഷികാഘോഷം വർണ്ണോത്സവം ​

​രാമനാട്ടുകര: ചിറക്കാംകുന്ന് അങ്കണവാടി 25ാം വാർഷികാഘോഷം "വർണോത്സവം 2കെ25" കൗൺസിലർ കെ .പുഷ്പ ഉദ്ഘാടനം ചെയ്തു. എലത്തൂർ​ ​പൊലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ബിജു പേരാമ്പ്ര ​ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. അങ്കണവാടി അദ്ധ്യാപിക സി. ​അജിത റിപ്പോർട്ട് അവതരിപ്പിച്ചു. 21 വർഷം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച പി.എം പ്രേമവല്ലിയെയും 25 വർഷമായി പ്രവർത്തിക്കുന്ന ഹെൽപ്പർ ശ്രീദേവിയെയും ആദരിച്ചു. സംഘാടക സമിതി ട്രഷറർ എസ്.പത്മജ അ​ദ്ധ്യക്ഷത​ വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ സുമതി സത്യൻ, അനഘ അനുരൂപ്, നെല്ലിക്കോട്ടുകാവ് അങ്കണവാടി അദ്ധ്യാപിക ​കെ.ഷൈലജ, അപ്പുക്കുട്ടൻ, കെ ലെനീഷ് എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടുകളും നടന്നു. സംഘാടക സമിതി ചെയർമാൻ കുനിയിൽ ഹരിദാസൻ സ്വാഗതവും പി. ഉല്ലാസ് നന്ദിയും ​പറഞ്ഞു.