ഉള്ളിയേരി സഹ. ബാങ്ക് 50ാം വാർഷികാഘോഷം
Friday 11 April 2025 12:02 AM IST
ഉള്ളിയേരി: ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക് 50ാം വാർഷികാഘോഷം " ആകാശ മിഠായി 2025 " വൈവിദ്ധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും. സ്വാഗത സംഘ രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാജി, ഗ്രാമപഞ്ചായത്ത് അംഗം ഗീത.കെ, ബാബുരാജ് കുന്നത്തറ എന്നിവർ പ്രസംഗിച്ചു. വയോജനങ്ങൾക്ക് ആരോഗ്യ ക്ലാസും സംഗമവും, വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസും,വനിതകൾക്ക് തൊഴിൽ പരിശീലന ശില്പശാലയും, കർഷകർക്ക് നൂതന കൃഷിരീതി പരിശീലനവും സഹകാരി സംഗമവും യുവജന സംഗമവും സംഘടിപ്പിക്കും. ആഗസ്റ്റിൽ സുവർണ ജൂബിലി ആഘോഷം സമാപിക്കും. ബാങ്ക് അസി. സെക്രട്ടറി ഷനീത സോപാനം സ്വാഗതവും ഗിരീഷ് എൻ പി നന്ദിയും പറഞ്ഞു.