പ്രതിഷേധ ദിനം ആചരിച്ചു

Friday 11 April 2025 12:02 AM IST
ലോയേഴ്സ്

കോഴിക്കോട്: അന്യായമായ കോർട്ട് ഫീ വർദ്ധന പിൻവലിക്കണമെന്നും ജസ്റ്റിസ് മോഹൻ കമ്മിഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. ജില്ലാ കോടതി പരിസരത്ത് കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. നിർമ്മൽ കുമാർ ഉദ്ഘാടനം ചെയ്തു. ഐ.എ.എൽ ജില്ലാ സെക്രട്ടറി അഡ്വ. പി ലിവിൻസ്, അഡ്വ, എ.കെ സുകുമാരൻ അഡ്വ. കെ.പി ബിനൂപ്, അഡ്വ.റിയാസ് അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. സാറാ ജാഫർ, അഡ്വ. നികിത പാലക്കൽ, അഡ്വ. ഇ നിധീഷ്, അഡ്വ. റിബിൻ ലാൽ പാവണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. വടകര ബാർ അസോസിയേഷനിൽ ഐ.എഎ.ൽ ജില്ലാ പ്രസിഡന്റ് അഡ്വ. എൽ ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. പേരാമ്പ്രയിൽ അഡ്വ. കെ പി അഷി പ്രസംഗിച്ചു.