വിഷു-ഈസ്റ്റർ ഫെയറുകൾ

Thursday 10 April 2025 9:01 PM IST

കൊച്ചി: ജില്ലയിലെ താലൂക്കുകളിൽ സപ്ലൈകോ വിഷു- ഈസ്റ്റർ ഫെയറുകൾക്ക് തുടക്കമായി. എല്ലാ താലൂക്കിലും ഒരു പ്രധാന സപ്ലൈകോ വില്പനശാല വിഷു- ഈസ്റ്റർ ഫെയർ ആയി ഏപ്രിൽ 19 വരെ പ്രവർത്തിക്കും. കൊച്ചി താലൂക്കിലെ വിഷു- ഈസ്റ്റർ ഫെയർ ചുള്ളിക്കൽ പീപ്പിൾസ് ബസാറിൽ കെ.ജെ മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു . കണയന്നൂർ താലൂക്കിലെ ഫെയർ തൃപ്പൂണിത്തുറ ലാഭം സൂപ്പർമാർക്കറ്റിൽ കെ. ബാബു എം.എൽ.എയും വടക്കൻ പറവൂർ പീപ്പിൾസ് ബസാറിലെ ഫെയർ നഗരസഭാ അദ്ധ്യക്ഷ ബീന ശശിധരനും ആലുവ സൂപ്പർമാർക്കറ്റിൽ നഗരസഭാ ചെയർമാൻ എം.ഒ ജോണും ഉദ്ഘാടനം ചെയ്തു.