ആരോഗ്യ സുരക്ഷ യോഗം നടത്തി

Friday 11 April 2025 12:02 AM IST
ആരോഗ്യ സുരക്ഷ യോഗം

ബേപ്പൂർ : സേഫ് സീ ഷോർ പദ്ധതിയുടെ ഭാഗമായി ബേപ്പൂർ ഹാർബറിൽ ഹാർബർ ആരോഗ്യ സുരക്ഷ ഇന്റർസെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ചു. കോർപറേഷൻ കൗൺസിലർ എം ഗിരിജ അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മനോജ്‌ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഹെൽത്ത്‌ സൂപ്പർവൈസർ മുരളീധരൻ പദ്ധതി വിശദീകരിച്ചു. മലേറിയ ഓഫീസർ റിയാസ്, കൗൺസിലർ രജനി, മെഡിക്കൽ ഓഫീസർ അശ്വതി, എച്ച് .ഐ മെർഷ്യബാൽ, സി.ഐ ഷണ്മുഖൻ , ജെ .എച്ച് .ഐ ഷിജു, ഡോ. രമ്യ മോഹൻ, നന്ദന ഡെസ്‌നി, ജീവൻലാൽ, ഷാജിമോൻ, സജീവൻ, എം പി പി കുമാർ, ദേവരാജൻ, സബീഷ്, കരിച്ചാലി പ്രേമൻ , റിയാസ്, പ്രകാശൻ, സുനിത കുമാരി എന്നിവർ പ്രസംഗിച്ചു.