നിക്ഷേപ സമാഹരണം
Thursday 10 April 2025 9:15 PM IST
പെരുമ്പാവൂർ: സഹകരണ നിക്ഷേപ സമാഹരണത്തിന്റെയും കുടിശിക നിവാരണ യജ്ഞത്തിന്റെയും കുന്നത്തുനാട് താലൂക്ക്തല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗവും മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റുമായ മായ പി.പി. അവറാച്ചൻ നിർവഹിച്ചു. ഭരണസമിതി അംഗം പി.കെ. രാജീവൻ അദ്ധ്യക്ഷനായി. മിൽമ ചെയർമാൻ സി.എൻ. വത്സലൻ പിള്ള, ജോയിന്റ് രജിസ്ട്രാർ ജോയൽ ഫ്രാൻസിസ്, അസിസ്റ്റന്റ് രജിസ്ട്രാർ കെ. ഹേമ, സംഘം പ്രസിഡന്റുമാരായ എം.ഐ. ബീരാസ്, ചാക്കോ പി. മാണി, ബിജു തോമസ്, കെ. ത്യാഗരാജൻ, അനി ബെൻ കുന്നത്ത്, ബേബി ഉതുപ്പ്, ഷാജി സരിഗ, വിപിൻ കോട്ടേക്കുടി, എം.വി. ബെന്നി, ആർ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.