ഇഷ്ട നമ്പർ സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ ലേലത്തിൽനിന്ന് പിന്മാറി നിവിൻ പോളി
Thursday 10 April 2025 9:33 PM IST
കാക്കനാട്: ഇഷ്ട നമ്പറുകൾ സ്വന്തമാക്കാൻ എറണാകുളം ആർ.ടി.ഒ ഓഫീസിൽ സിനിമാതാരങ്ങളുടെ മത്സരം. കഴിഞ്ഞദിവസം നടന്ന വാശിയേറിയ നമ്പർ ലേലത്തിൽ നടൻ കുഞ്ചാക്കോ ബോബൻ ആണ് KL 07 DG 0459 നമ്പർ സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്റെ നമ്പർ ഫാൻസി ഗണത്തിൽ പെട്ടതല്ലെങ്കിലും ഈ നമ്പറിന് മറ്റ് ആവശ്യക്കാർ വന്നതോടെ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഓൺലൈനായി നടന്ന ലേലത്തിൽ ഇരുപതിനായിരം രൂപയ്ക്കാണ് താരം നമ്പർ സ്വന്തമാക്കിയത്. അതേസമയം ഇഷ്ട നമ്പർ സ്വന്തമാക്കാതെ നിവിൻ പോളി ലേലത്തിൽ നിന്ന് പിന്മാറി. നിവിൻ പോളി ബുക്ക് ചെയ്തിരുന്നത് KL07DG0011 എന്ന ഫാൻസി നമ്പറായിരുന്നു. ഉയർന്ന തുകയ്ക്ക് മറ്റൊരു വ്യക്തി ലേലം വിളിച്ച് നമ്പർ സ്വന്തമാക്കി. കഴിഞ്ഞദിവസം നടന്ന നമ്പർ ലേലത്തിൽ KL07DG0007 എന്ന ഫാൻസി നമ്പർ 48.26 ലക്ഷം രൂപയ്ക്കാണ് എറണാകുളം സ്വദേശി സ്വന്തമാക്കിയത്.