കേരള നടനം ശില്പശാല
Thursday 10 April 2025 9:35 PM IST
വൈപ്പിൻ : ഞാറക്കൽ നൃത്ത് യോഗ് ചാരിറ്റബിൾ സൊസൈറ്റിയും ഗുരു ഗോപിനാഥ് ട്രസ്റ്റ് കേരളയും സംയുക്തമായി ഞാറക്കൽ നൃത്ത് യോഗ് നൃത്ത വിദ്യാലയത്തിൽ തൃദിന കേരള നടന ശില്പശാല സംഘടിപ്പിക്കുന്നു. മേയ് 11, 12, 13 തീയതികളിൽ നടക്കുന്ന ശില്പശാലയിൽ ക്ലാസുകൾ നയിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് സ്വാതി തിരുനാൾ സംഗീത കോളേജ് മുൻ നൃത്ത മേധാവി പ്രൊഫ. എസ് ലേഖ തങ്കച്ചിയും സ്വാതി തിരുനാൾ സംഗീത കോളേജ് മുൻ നൃത്ത വിഭാഗം അദ്ധ്യാപകൻനന്ദൻകോട് വിനയചന്ദ്രനും ആണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക : 9496346872 (ഡോ. വിഷ്ണു ബാബു കോർഡിനേറ്റർ)