മികവിൽ മുൻ നിരയിൽ ആറു പഞ്ചായത്തുകൾ
കൊച്ചി: കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം തയ്യാറാക്കിയ പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡെക്സിൽ (പി.എ.ഐ) സംസ്ഥാനത്ത് ആകെയുള്ള 914-ൽ 6 ഗ്രാമപഞ്ചായത്തുകൾ ഓവറോൾ 'എ' ഗ്രേഡും 904 എണ്ണം 'ബി' ഗ്രേഡും കരസ്ഥമാക്കി. പഞ്ചായത്തുകൾ സമർപ്പിച്ച 2022-23 ലെ പി.എ.ഐ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.
2030-ലെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കൈവരിച്ച പുരോഗതി വിലയിരുത്തുന്ന പ്രക്രിയയുടെ ഭാഗമാണ് ഗ്രേഡിംഗ്. വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, യു.എൻ ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെയാണ് പി.എ. ഇൻഡെക്സ് പ്രസിദ്ധീകരിച്ചത്. 2,16,285 ഗ്രാമപഞ്ചായത്തുകളുടെ ഡാറ്റാ പരിശോധിച്ചതിൽ എ പ്ലസ് (മികച്ച നേട്ടം) പദവിക്ക് ഒരു ഗ്രാമപഞ്ചായത്തും അർഹമായില്ല. 346 ഗ്രാമപഞ്ചായത്തുകളെ മുൻനിരയിലെത്തിച്ച് (എ ഗ്രേഡ്) ഗുജറാത്തും 270 എ ഗ്രേഡുമായി തെലങ്കാനയുമാണ് മുൻനിരയിൽ.
മികവിന്റെ മാനദണ്ഡങ്ങൾ
ദാരിദ്ര്യരഹിതവും മെച്ചപ്പെട്ടതുമായ ഉപജീവനമാർഗങ്ങൾ
മികച്ച ആരോഗ്യ സംവിധാനങ്ങൾ
ശിശുസൗഹൃദം
ജലലഭ്യത
വൃത്തിയും ഹരിതവും
അടിസ്ഥാന സൗകര്യങ്ങളുടെ സ്വയംപര്യാപ്തത
സാമൂഹിക നീതിയും സുരക്ഷിതത്വവും
സദ്ഭരണം.
സ്ത്രീ സൗഹൃദം
ഗ്രേഡ്
90 മാർക്കിന് മുകളിൽ...... എപ്ലസ് (മികച്ചത്)
75- 90 ..................................എ, (മുൻനിര),
60 - 75................................. ബി (തൃപ്തികരം)
40-60................................... സി (പുരോഗതി വേണ്ടവ)
40ന് താഴെ ........................ഡി (താഴെത്തട്ടിലുള്ളവ)
ദേശീയതലം
ആകെ ഗ്രാമ പഞ്ചായത്തുകൾ................. 2,55,699
ഡാറ്റ സമർപ്പിച്ചത്........................................2,16,285
എ.ഗ്രേഡ് നേടിയത്............................................. 699 (0.3%)
ബി. ഗ്രേഡ്........................................................ 77,298 (35.8%)
സി. ഗ്രേഡ്.......................................................1,32,392 (61.2%)
ഡി. ഗ്രേഡ് ...........................................................5,896 (2.7%)
സംസ്ഥാനത്ത് ഓവറോൾ എഗ്രേഡ് നേടിയ പഞ്ചായത്തുകൾ
അളഗപ്പനഗർ -തൃശൂർ (79.19 പോയിന്റ്),ടി.വി പുരം - കോട്ടയം (77.43), നെൻമണിക്കര - തൃശൂർ (76.37), പുന്നപ്ര സൗത്ത്- ആലപ്പുഴ (76.08), ഒളവണ്ണ- കോഴിക്കോട് (76.06), വീയപുരം -ആലപ്പുഴ (75.91).