സുരേഷ് ഗോപിയുടെ പെരുമാറ്റം ശരിയല്ല: കെ. മുരളീധരൻ

Friday 11 April 2025 12:53 AM IST

തൃശൂർ: സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണമെന്ന് കെ.മുരളീധരൻ. ജബൽപൂരിൽ ആക്രമിക്കപ്പെട്ട പുരോഹിതൻ ഡേവിസ് ജോർജിന്റെ കുട്ടനെല്ലൂരിലുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് ശരിയല്ല. ഇന്നലെ വരെ സിനിമാക്കാരനായിരുന്നയാൾ രാഷ്ട്രീയക്കാരനായെന്ന് കരുതിയാണ് ജനങ്ങൾ ഇരുമുന്നണികളെയും തോൽപ്പിച്ച് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. മാദ്ധ്യമങ്ങളെ കാണുമ്പോൾ വാതിലടയ്ക്കുക, അവരെ കാണുമ്പോൾ ഓടിപ്പോകുക, അവരെ ചീത്ത വിളിക്കുക എന്നതൊന്നും രാഷ്ട്രീയക്കാർക്ക് ചേർന്നതല്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് നല്ല രീതിയിൽ പെരുമാറാൻ അറിയാം. ഒരു കേന്ദ്രമന്ത്രിക്ക് ചേർന്ന പെരുമാറ്റമല്ല സുരേഷ് ഗോപിയുടേതെന്നും മുരളീധരൻ പറഞ്ഞു.