സർക്കാർ കനിഞ്ഞില്ല: കള്ള് ഷാപ്പ് ലൈസൻസികൾക്ക് നിരാശ

Friday 11 April 2025 1:28 AM IST

തിരുവനന്തപുരം: കള്ള് ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കഴിഞ്ഞ ജൂണിൽ മദ്യനയവുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടന്നപ്പോൾ എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഷാപ്പ് ലൈസൻസികളുടെ പ്രതിനിധികളോട് പറഞ്ഞിരുന്നതാണ്. എന്നാൽ ഈ ആവശ്യം സർക്കാർ അവഗണിച്ചു.

ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, പട്ടികജാതി/ പട്ടിക വർഗ കോളനികൾ, ശ്മശാനങ്ങൾ തുടങ്ങി പ്രത്യേകം നിർവചിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്ന് നിശ്ചിത അകലത്തിൽ വേണം മദ്യശാലകൾ പ്രവർത്തിക്കാൻ . ഫോർ സ്റ്റാർ , ഫൈവ് സ്റ്റാർ ബാർ ഹോട്ടലുകൾ 50 മീറ്ററും ത്രീസ്റ്രാർ ബാറുകൾ 200 മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ,

കള്ള് ഷാപ്പുകൾക്ക് 400 മീറ്ററാണ് ദുരപരിധി. ഇത് കുറയ്ക്കണമെന്ന ലൈസൻസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

5500 ഓളം കള്ള് ഷാപ്പുകളാണ് നേരത്തെ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ലൈസൻസുള്ള ഷാപ്പുകളുടെ എണ്ണം 4500 -ൽ താഴെയായി. 30,000 ത്തിലധികം തൊഴിലാളികളുണ്ടായിരുന്നത് പകുതിയായി കുറഞ്ഞു. എന്നാൽ ബാറുകളുടെ നിശ്ചിത ദൂരത്തിനുള്ളിൽ ബെവ്കോ ചില്ലറ വില്പനശാലകൾ തുറക്കേണ്ടെന്ന നിലപാടാണ് സർക്കാരിനെന്ന് മന്ത്രി വ്യക്തമാക്കി. മദ്യനയത്തിൽ ഇക്കാര്യം പറയുന്നില്ലെങ്കിലും അങ്ങനെയാണ് ഇപ്പോൾ ചില്ലറവില്പന ശാലകൾ പ്രവർത്തിക്കുന്നത്. 35 ലക്ഷം രൂപ ബാറുകാരിൽ നിന്ന് ലൈസൻസ് ഫീസ് ഈടാക്കുന്നതാണ് ഈ നിലപാടിന് കാരണം.

 ഡ്രൈ​ഡേ​യി​ൽ​ ​മ​ദ്യം: സ്വാ​ഗ​തം​ ​ചെ​യ്‌​ത് ടൂ​റി​സം​ ​മേ​ഖല

ഒ​ന്നാം​ ​തീ​യ​തി​ക​ളി​ൽ​ ​മ​ദ്യം​ ​വി​ള​മ്പാ​ൻ​ ​അ​നു​വ​ദി​ക്കു​ന്ന​ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പു​തി​യ​ ​മ​ദ്യ​ന​യ​ത്തെ​ ​സ്വാ​ഗ​തം​ ​ചെ​യ്ത് ​ടൂ​റി​സം​ ​മേ​ഖ​ല.​ ​'​മൈ​സ്",​ ​ക​പ്പ​ൽ​ ​ടൂ​റി​സ​ങ്ങ​ൾ​ക്ക് ​പു​തി​യ​ ​ന​യം​ ​ഉ​ണ​ർ​വാ​കും.​ ​ടൂ​റി​സം​ ​മേ​ഖ​ല​യു​ടെ​ ​ദീ​ർ​ഘ​കാ​ല​ ​ആ​വ​ശ്യ​മാ​ണ് ​അം​ഗീ​ക​രി​ച്ച​തെ​ന്ന് ​സം​ഘ​ട​ന​ക​ൾ​ ​പ്ര​തി​ക​രി​ച്ചു. ടൂ​റി​സം​ ​വ​കു​പ്പി​ന്റെ​ ​പു​തി​യ​ ​മൈ​സ് ​ഡെ​സ്റ്റി​നേ​ഷ​ൻ​ ​വെ​ഡ്‌​ഡിം​ഗ് ​ടൂ​റി​സം​ ​പ​ദ്ധ​തി​ക്ക് ​ക​രു​ത്തു​ ​പ​ക​രു​ന്ന​താ​ണ് ​തീ​രു​മാ​ന​മെ​ന്ന് ​കേ​ര​ള​ ​ട്രാ​വ​ൽ​ ​മാ​ർ​ട്ട് ​സൊ​സൈ​റ്റി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​പ്ര​ദീ​പ് ​പ​റ​ഞ്ഞു.​ ​സ​മ്മേ​ള​ന​ങ്ങ​ൾ,​ ​വി​വാ​ഹ​ങ്ങ​ൾ,​ ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യാ​ണ് ​മൈ​സ് ​(​എം.​ഐ.​സി.​ഇ​)​ ​ടൂ​റി​സ​മെ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.​ ​മൈ​സ് ​ടൂ​റി​സ​ത്തി​ന് ​വ​ലി​യ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​കേ​ര​ള​ത്തി​ൽ​ ​പ്ര​ധാ​ന​ ​ത​ട​സം​ ​മ​ദ്യ​ന​യ​മാ​യി​രു​ന്നു. ത്രീ​ ​സ്റ്റാ​റി​ന് ​മു​ക​ളി​ലു​ള്ള​ ​ഹോ​ട്ട​ലു​ക​ൾ,​ ​ഹെ​റി​റ്റേ​ജ്,​ ​ക്ലാ​സി​ക് ​റി​സോ​ർ​ട്ടു​ക​ൾ​ ​എ​ന്നി​വ​യ്‌​ക്കാ​ണ് ​ഏ​ക​ദി​ന​ ​പെ​ർ​മി​റ്റോ​ടെ​ ​ഒ​ന്നാം​ ​തീ​യ​തി​ ​മ​ദ്യം​ ​വി​ള​മ്പാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​ആ​ഡം​ബ​ര​ ​ക​പ്പ​ലു​ക​ളി​ൽ​ ​മ​ദ്യം​ ​വി​ള​മ്പാ​നു​ള്ള​ ​അ​നു​മ​തി​ ​ക്രൂ​സ് ​ടൂ​റി​സം​ ​വി​ക​സ​ന​ത്തി​ന് ​ഗു​ണ​മാ​കു​മെ​ന്ന് ​കെ.​ടി.​എം​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​സ്വാ​മി​നാ​ഥ​ൻ​ ​പ​റ​ഞ്ഞു. വി​വാ​ഹം,​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​വേ​ദി​യാ​യി​ ​കേ​ര​ള​ത്തെ​ ​തെ​ര​ഞ്ഞെ​ടു​ക്കാ​നും​ ​വി​ദേ​ശി​ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​നും​ ​തീ​രു​മാ​നം​ ​ഗു​ണ​ക​ര​മാ​കു​മെ​ന്ന് ​ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​കേ​ര​ള​ ​(​ഇ​മാ​ക് ​)​ ​പ്ര​സി​ഡ​ന്റ് ​രാ​ജു​ ​ക​ണ്ണ​മ്പു​ഴ​ ​പ​റ​ഞ്ഞു.​ ​ഉ​ന്ന​ത​ ​മൂ​ല്യ​മു​ള്ള​ ​ആ​ഭ്യ​ന്ത​ര,​ ​അ​ന്താ​രാ​ഷ്ട്ര​ ​പ​രി​പാ​ടി​ക​ൾ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​ആ​ക​ർ​ഷി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​ഇ​വ​ന്റ്,​ ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​രം​ഗ​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തെ​ ​ആ​ഗോ​ള​ ​കേ​ന്ദ്ര​മാ​ക്കാ​ൻ​ ​തീ​രു​മാ​നം​ ​സ​ഹാ​യി​ക്കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.