ഹാഫ് മാരത്തോണുമായി പഞ്ചാബ് നാഷണൽ ബാങ്ക്
Friday 11 April 2025 12:09 AM IST
ന്യൂഡൽഹി: ബാങ്കിംഗ് സുരക്ഷയെ കുറിച്ച് അവബോധം സൃഷ്‌ടിക്കാൻ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ന്യൂഡൽഹിയിൽ ഹാഫ് മാരത്തോൺ സംഘടിപ്പിച്ചു. "സൈബർ റൺ - സുരക്ഷിത ഡിജിറ്റൽ ഇന്ത്യയെ ശാക്തീകരിക്കൽ" എന്ന പ്രമേയത്തിൽ നടന്ന മാരത്തോണിൽ അത്‌ലറ്റുകൾ, ഫിറ്റ്‌നസ് പ്രേമികൾ, സൈബർ സുരക്ഷാ പ്രൊഫഷണലുകൾ, ബാങ്ക് ജീവനക്കാർ എന്നിവരുൾപ്പെടെ 13,800 പേർ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലെ വിജയികൾ 15 ലക്ഷം രൂപ സമ്മാനത്തുക പങ്കിട്ടു. ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഡിപ്പാർട്ടുമെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി എം നാഗരാജു മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. പി.എൻ.ബി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അശോക് ചന്ദ്ര, പി.എൻ.ബി മെറ്റ്ലൈഫ് ഇൻഷ്വറൻസ് എം.ഡി സമീർ ബൻസാൽ, ഹൗസിംഗ് ഫിനാൻസ് എം.ഡി ഗിരീഷ് കൗസ്ഗി എന്നിവർ പങ്കെടുത്തു.